Currency

ജിയോയുടെ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിൽക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻMonday, September 26, 2016 12:52 pm

ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് ഈ ആപ്ലിക്കേഷനുകൾ ഉപഭോഗ്താക്കളുടെ വിവരങ്ങൾ കൈമാറുന്നുണ്ട് എന്നാണു വെളിപ്പെടുത്തൽ.

ന്യൂഡൽഹി: റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകൾ ഉപഭോഗ്താക്കളുടെ വിവരങ്ങൾ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തൽ. ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് ഈ ആപ്ലിക്കേഷനുകൾ ഉപഭോഗ്താക്കളുടെ വിവരങ്ങൾ കൈമാറുന്നുണ്ട് എന്നാണു വെളിപ്പെടുത്തൽ.

ഭരണകൂടങ്ങളുടേയും കമ്പനികളുടേയും അഴിമതി തുറന്നു കാട്ടാന്‍ കമ്പ്യൂട്ടര്‍ ഹാക്കിംഗിലൂടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് അനോണിമസ്. റിലയന്‍സ് ജിയോ ഏതുതരത്തിലുള്ള വിവരങ്ങളാണ് കൈമാറുന്നതെന്ന് ഹാക്ക് ചെയ്ത് കണ്ടെത്താനുള്ള വിശദീകരണവും ഇവർ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ റിലയന്‍സ് ജിയോ നിഷേധിച്ചു.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x