പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിക്കൊണ്ടുള്ള റിലയന്‍സിന്റെ മുഴുവന്‍പേജ് പരസ്യത്തിനെതിരെ പ്രതിപക്ഷകക്ഷികള്‍ക്കൊപ്പം എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും രംഗത്തെത്തിയിരിക്കുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിക്കൊണ്ടുള്ള റിലയന്‍സിന്റെ മുഴുവന്‍പേജ് പരസ്യത്തിനെതിരായുള്ള വിമർശനം ശക്തിപ്പെടുന്നു. പ്രതിപക്ഷകക്ഷികള്‍ക്കൊപ്പം എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് എൻഡിഎ ഘടകകക്ഷിയായ ശിവസേന എംപി അര്‍വിന്ദ് സാവന്ത് പ്രതികരിച്ചു. അതിനിടെ റിലയന്‍സ് കാ പിഎം എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലാകുകയാണ്. സ്വകാര്യ കമ്പനിയെ പ്രധാനമന്ത്രി തുറന്നു പിന്തുണയ്ക്കുന്നുവെന്നു കുറ്റപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അകട്ടെ, നരേന്ദ്രമോദിയെ ‘മിസ്റ്റര്‍ റിലയന്‍സ്’എന്നാണു വിളിച്ചത്.
നേരത്തെ സോഷ്യൽ മീഡിയകളിലും മറ്റും വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു കോർപ്പറേറ്റ് കമ്പനിയായ റിലയൻസിന്റെ പരസ്യത്തിൽ ഇന്ത്യൻ പ്രധാനമന്റ്ഹ്രി മോഡൽ ആയത്. റിലയന്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ മൊബൈല്‍ കണക്ഷനായ ജിയോയുടെ പരസ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.