റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. റിപോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും.
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. റിപോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും. കറന്‍സി പരിഷ്കരത്തിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ വായ്പാ നയപ്രഖ്യാപനമായിരുന്നു ഇത്.
വാണിജ്യ ബാങ്കുകള്‍ ആര്‍.ബി.ഐയില്‍ നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപോ. കഴിഞ്ഞ ഒക്ടോബറിലെ നയപ്രഖ്യാപനത്തിലാണ് റിപോ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. കറന്‍സി പരിഷ്കരണത്തിന് ശേഷമുണ്ടായ ധനസ്ഥിതി പൂര്‍ണമായും വിലയിരുത്തിയ ശേഷം മാത്രമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.