Currency

റിസര്‍വ് ബാങ്ക് പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻWednesday, December 7, 2016 10:25 am

മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ വായ്പാനയമാണ് പ്രഖ്യാപിക്കുന്നത്. വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുന്ന പ്രഖ്യാപനമായിരിക്കും ഇന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍ നിന്നുണ്ടാകുകയെന്നാണു പൊതുവേ പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും അതിനു സാധ്യത ഇല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്തർ അഭിപ്രായപ്പെടുന്നു. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x