Currency

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിനും നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, December 2, 2016 12:08 pm

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ രാജ്യത്ത് വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിനും നിയന്ത്രണം. വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവന്‍ അല്ലെങ്കില്‍ 500 ഗ്രാമും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25 പവന്‍ അല്ലെങ്കില്‍ 250 ഗ്രാം സ്വര്‍ണവും മാത്രമേ കൈവശം വയ്ക്കാനാവൂ എന്നാണ് പുതിയ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുരുഷന്മാര്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 12 പവന്‍ ആക്കിയും നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നോട്ട് പിന്‍വലിച്ചതിനു പിന്നാലെ കള്ളപ്പണം സ്വര്‍ണമായി മാറ്റിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വര്‍ണത്തിനും നിയമപ്രകാരം നികുതി അടച്ച പണം കൊണ്ടു നിയമപരമായി വാങ്ങിയ സ്വര്‍ണത്തിനും നിയന്ത്രണമുണ്ടാവില്ല. ഇതല്ലാത്ത സ്വര്‍ണത്തിനും ആദായ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വര്‍ണം സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് റെയ്ഡ് നടത്തി അതു പിടിച്ചെടുക്കാമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x