
കൊച്ചി: ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്തു പിടിച്ചിടും.
ചെന്നൈ- ഗുരുവായൂര്‍ എക്സ്പ്രസ് 60 മിനിട്ടും തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് 30 മിനിറ്റും പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി- തിരുവനന്തപുരം എക്സ്പ്രസ് 25 മിനിട്ടും കൊല്ലം- കായംകുളം സെക്ഷനില്‍ പിടിച്ചിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.