തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വായ്പ പദ്ധതിയുമായി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷൻ. സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരായവര്‍ക്കു മൂന്ന് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി.
തിരുവനന്തപുരം: തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വായ്പ പദ്ധതിയുമായി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷൻ. ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം തിരിച്ചെത്തിയ മുസ്ലിം, കൃസ്ത്യന്‍, സിക്ക്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കാണു വായ്പ അനുവദിക്കുക.
സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരായവര്‍ക്കു മൂന്ന് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ഗ്രാമങ്ങളില്‍ 81000 രൂപയും നഗരങ്ങളില്‍ 103000 രൂപക്കും താഴെയായിരിക്കണം വാര്‍ഷിക വരുമാനം. പ്രായപരിധി 56 വയസിന് താഴെയാണ്. ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിലാസങ്ങൾ:
കണ്ണുര്‍ ,കാസര്‍കോട് ജില്ലകളിലുള്ളവര്
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, ബസ് സ്റ്റാന്റ് ബില്‍ഡിംഗ്,ചെങ്കള, പി ഒ ചെര്‍ക്കള
വയനാട് ,കോഴിക്കോട് ജില്ലകളിലുള്ളവര്
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഹെഡ് ഓഫീസ്, കെ യു ആര്‍ ഡി എഫ് സി ബില്‍ഡിംഗ്, ചക്കോരത്തുകുളം, പി ഒ വെസ്റ്റ്ഹില്‍ കോഴിക്കോട്
പാലക്കാട്, മലപ്പുറം ജില്ലകളുലുള്ളവര്‍
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, സുന്നി മഹല്‍ ബില്‍ഡിംഗ് ്,ജൂബിലി മിനി ബൈപ്പാസ്,പെരിന്തല്‍മണ്ണ
ഇടുക്കി, എറണാകുളം, കോട്ടയം ,തൃശൂര്‍ ജില്ലകളിലുള്ളവര്‍
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍, ബേങ്ക് ജംഗ്ഷന്‍, ആലുവ
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫീസ്, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍,സമസ്താലയം ബില്‍ഡിംഗ്, മേലെ തമ്പാനൂര്‍, തിരുവനന്തപുരം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.