Currency

പ്രവാസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സ്വന്തം ലേഖകൻFriday, October 7, 2016 11:27 am

ഇന്ത്യന്‍ വംശജര്‍, എന്‍.ആര്‍.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍ എന്നിവർക്ക് നൽകിവരുന്ന സ്കോളർഷിപ്പിനു ഇപ്പോൾ അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യന്‍ വംശജര്‍, എന്‍.ആര്‍.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍ എന്നിവർക്ക് നൽകിവരുന്ന സ്കോളർഷിപ്പിനു ഇപ്പോൾ അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ഒക്ടോബര്‍ പതിനാലാണു അപേക്ഷ നൽകാനുള്ള അവസാന തീയ്യതി.

ഇപ്രാവശ്യം മുതൽ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ഷിപ്പിന് അര്‍ഹരാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ് ലഭിക്കുന്നവരുടെ എണ്ണം 100ല്‍ നിന്ന് 150 ആയി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കരിച്ച പദ്ധതി പ്രകാരം 66 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്കോളർഷിപ്പിനു അപേക്ഷ നൽകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://spdcindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x