Currency

സ്ത്രീകളോട് ഹലോ പറഞ്ഞാലും കേസെടുക്കുമെന്ന് ഋഷിരാജ് സിംഗ്

സ്വന്തം ലേഖകന്‍Sunday, November 27, 2016 9:36 am

ഹലോ എന്ന് ആവര്‍ത്തിച്ച് സ്ത്രീകള്‍ക്ക് എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്.

ആലപ്പുഴ: ഹലോ എന്ന് ആവര്‍ത്തിച്ച് സ്ത്രീകള്‍ക്ക് എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും ഋഷിരാജ് സിംഗ് ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി മുഖാമുഖത്തില്‍ പറഞ്ഞു. സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഈ നിയമപ്രകാരം പരാതിപ്പെട്ടത് എട്ടു പേര്‍ മാത്രമാണ്. ഇതേക്കുറിച്ചു മാസങ്ങള്‍ക്കു മുന്‍പു ഞാന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം? നിങ്ങള്‍ ആദ്യം നിങ്ങളെ രക്ഷിക്കണം. അതിനു കരാട്ടെ പോലെ കായികമുറകള്‍ പരിശീലിക്കണം. പരാതിപ്പെടാന്‍ തയാറാകുമ്പോള്‍ ഇത്തരം ശല്യങ്ങള്‍ കുറയും ഋഷിരാജ് സിംഗ് പെണ്‍കുട്ടികളോട് പറഞ്ഞു.

ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നാണ് ഋഷിരാജ് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, ഇന്നേവരെ അത്തരത്തില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാത്തത് സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നത് കൊണ്ടാണെന്നും ഋഷിരാജ് പറഞ്ഞു. സ്വരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ മുളക് സ്‌പ്രേയോ കരുതണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x