ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പിന്‍വലിക്കാനും സാധ്യതയുണ്ട്.
കൊച്ചി: ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പിന്‍വലിക്കാനും സാധ്യതയുണ്ട്.
ആര്‍ബിഐയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം. നാളെയാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി.
എടിഎമ്മുകളില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉടന്‍തന്നെ 24,000 രൂപയായി വര്‍ധിപ്പിച്ചേക്കും. നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു എടിഎമ്മുകളില്‍ 13,000 കോടി രൂപ നിറച്ചപ്പോള്‍ നിലവില്‍ 12,000 കോടി രൂപ നിറയ്ക്കാന്‍ സാധിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.