രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതി കഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക.
ന്യൂഡല്‍ഹി: യഥാസമയം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടയ്‌ക്കേണ്ടി വന്നേക്കാം. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരം ഈടാക്കുന്ന പിഴ 2018 ഏപ്രില്‍ ഒന്നുമുതലാകും പ്രാബല്യത്തില്‍ വരിക.
രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതി കഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക.
വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകരില്‍ നിന്ന് ആയിരം രൂപയില്‍ കൂടാത്ത തുകയാകും പിഴയായി ഈടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.