Currency

അസാധുവാക്കിയ നോട്ടുകള്‍ നവംബർ 24 വരെ അവശ്യ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാം

സ്വന്തം ലേഖകൻMonday, November 14, 2016 2:15 pm

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിൽ ധനമന്ത്രാലയം നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.

ന്യൂഡൽഹി: അസാധുവാക്കിയ 500,1000 നോട്ടുകള്‍ നവംബർ 24 വരെ അവശ്യ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ. സര്‍ക്കാര്‍ ആശുപത്രികളിലും, പെട്രോള്‍ പമ്പുകളിലും പഴയ നോട്ടുകൾ സ്വീകരിക്കുന്നതായിരിക്കും. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിൽ ധനമന്ത്രാലയം നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.

നേരത്തെ, ബാങ്കിലെത്തി അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് ഒരു ദിവസം പരമാവധി 10000 രൂപ എന്ന നിബന്ധന എടുത്തു കളഞ്ഞിരുന്നു. ആഴ്ചയില്‍ ഇത് 20,000 ആയിരുന്നത് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തി. പഴയ നോട്ടുകള്‍ ബാങ്കിലെത്തി മാറാനുള്ള പരിധി ഇതുവരെ 4000 ആയിരുന്നത് 4500 രൂപയായി ഉയര്‍ത്തിയതായും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x