
ന്യൂഡല്‍ഹി: രൂപയുടെ മൂല്ല്യം എക്കാലത്തേയും എറ്റവും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച രാത്രി 9.05ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 72.91 ഉണ്ടായിരുന്നത് 43 പൈസ കുറഞ്ഞ് ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പാള്‍ 73.34ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കുവാന്‍ നിലവില്‍ 73രൂപ 34 പൈസ നല്‍കണം.
ആര്‍.ബി.ഐ വായ്പാ നയത്തില്‍ നിരക്കുകള്‍ ഉയര്‍ത്തിയേക്കാമെന്ന ഊഹവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് വിലയിടിവിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ വ്യാപാരം നടന്നിരുന്നില്ല.
ബുധനാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോള്‍ 73.26 ആയിരുന്ന രൂപയുടെ മൂല്ല്യം വീണ്ടും ദുര്‍ബലപ്പെട്ട് 73.34ല്‍ എത്തുകയായിരുന്നു. രൂപയുടെ മൂല്ല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.