ആഗോള വിപണികളിലെല്ലാം ഡോളര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനൊടപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക് നയിച്ചു എന്നാണ് സൂചന.
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ കുറഞ്ഞ് 68.83 രൂപയായി. ആഗോള വിപണികളിലെല്ലാം ഡോളര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനൊടപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക് നയിച്ചു എന്നാണ് സൂചന.
ബുധനാഴ്ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് നഷ്ടത്തില്‍ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 150 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയത് 2013 ആഗ്‌സറ്റിലായിരുന്നു. അന്ന് 68.85 രൂപയായിരുന്നു രൂപയുടെ വിനിമയ മൂല്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.