Currency

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി

സ്വന്തം ലേഖകന്‍Tuesday, November 22, 2016 11:55 am

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിന്റെ പേര് 'അയ്യപ്പ സ്വാമി ക്ഷേത്രം' എന്ന് മാറ്റിയതായി ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കി. ഉത്തരവ് വെബ്‌സൈറ്റിലും പ്രസിന്ധീകരിച്ചു.

തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിന്റെ പേര് ‘അയ്യപ്പ സ്വാമി ക്ഷേത്രം’ എന്ന് മാറ്റിയതായി ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കി. ഉത്തരവ് വെബ്‌സൈറ്റിലും പ്രസിന്ധീകരിച്ചു.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവച്ചതിന് ശേഷം നടത്തിയത് അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠയായിരുന്നെന്നും ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്. ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x