Currency

ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും റദ്ദാക്കി

സ്വന്തം ലേഖകന്‍Wednesday, November 23, 2016 12:10 pm

വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും റദ്ദാക്കി. വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ഭൂമിക്ക് പ്രത്യേക വ്യവസായ മേഖലാ പദവി നല്‍കിയ തീരുമാനം, വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയ ഉത്തരവ് എന്നിവയാണ് മന്ത്രിസഭ റദ്ദാക്കിയത്.

ആറന്മുള വിമാനത്താവളത്തിനായി 2011ലാണ് സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും ഇതിനെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് പരിസ്ഥിതി അനുമതി പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചെങ്കിലും ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന കന്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x