ഇതിന്റെ ഭാഗമായി അരാംകോ ഇന്ത്യയില്‍ രണ്ടാം ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ആഴ്ച അരാംകോ മേധാവി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും. ഇതോടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സൗദി അരാംകോയുടെ സാന്നിധ്യം ഇരട്ടിയാകുമെന്നാണ് കണക്ക് കൂട്ടല്‍.
ന്യൂഡല്‍ഹി: സൗദി അരാംകോ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അരാംകോ ഇന്ത്യയില്‍ രണ്ടാം ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ആഴ്ച അരാംകോ മേധാവി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും. ഇതോടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സൗദി അരാംകോയുടെ സാന്നിധ്യം ഇരട്ടിയാകുമെന്നാണ് കണക്ക് കൂട്ടല്‍. ലോകത്തെ ഏറ്റവും വലിയ എണ്ണോല്‍പാദന സ്ഥാപനമാണ് സൗദി അരാംകോ.
ഇത് സംബന്ധിച്ച് ഒപെക് സമ്മേളനത്തില്‍ ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടന്നിരുന്നു. അടുത്ത ആഴ്ച്ചയോടെ ഇന്ത്യയിലെത്തുന്ന അരാംകോ സി.ഇ.ഒ അമീന് നാസര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം അന്തിമ ചിത്രം തെളിയും. എണ്ണ ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയുടേത്. പുതിയ ശാഖ ഇന്ത്യയില്‍ തുടങ്ങുന്നതോടെ ഇന്ത്യയിലേക്കു എണ്ണ കയറ്റുമതി ചെയുന്ന ഏറ്റവും വലിയ രാജ്യമാവാന്‍ അരാംകോക്ക് കഴിയും.
നിലവില്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. കര്‍ണാടകയിലെ മംഗലാപുരത്ത് സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ സംസ്കരണ ശാല പുരോഗതിയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.