
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ഡിസംബര്‍ 17 മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു.
നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒരു സര്‍ട്ടിഫിക്കറ്റിന് 3500 രൂപയാണ് ഫീസ്. കൂടാതെ, അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ്ജും നല്‍കണം.
കേരളത്തിലെ സര്‍വകലാശാലകള്‍ നല്കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്സൈറ്റില്‍നിന്നോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ കാള്‍ സെന്ററിലെ 1800 425 3939 എന്ന നമ്പറില്‍നിന്നോ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.