Currency

സൗദിയിൽ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്തമാസം മടങ്ങണമെന്ന് സുഷമ സ്വരാജ്

സ്വന്തം ലേഖകൻWednesday, August 24, 2016 10:05 am

സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.  കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്കണമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനം പല കമ്പനികളും മുന്നോട്ട് വച്ചെങ്കിലും ഇതും ശാശ്വതമാകില്ല എന്നാണ് വിലയിരുത്തല്‍ . ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ മടങ്ങണമെന്ന ശക്തമായ നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയിരിക്കുന്നത്.

സുഷമ സ്വരാജിന്‍റെ ട്വീറ്റിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുൻട്. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകാരണമാണ് തങ്ങള്‍ ദുരിതാവസ്ഥയിലും ഇവിടെതുടരുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x