Currency

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

സ്വന്തം ലേഖകന്‍Monday, April 1, 2019 12:52 pm

റിയാദ്: സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ 2018 ലെ നാലം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.

എന്നാല്‍ രാജ്യത്തെ വിദേശികളടക്കമുളളവരുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്മാരില്‍ 2.9 ശതമാനവും സ്ത്രീകളില്‍ 22.6 ശതമാനവുമാണ് തൊഴില്‍ രഹിതര്‍. രാജ്യത്താകെ പന്ത്രണ്ടര (12.54) ദശലക്ഷം വ്യക്തികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 17 ശതമാനം (17.1) സ്ത്രീകളാണ്.

സൗദിയില്‍ ഒമ്പതര (9.43) ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇത് ആകെ തൊഴിലാളികളുടെ 75 ശതമാനമാണ് (75.2), അതായാത് രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 25 ശതമാനം (24.8) മാത്രമാണ് സ്വദേശി തൊഴിലാളികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x