
റിയാദ്: സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു വരുന്നതായി സാമ്പത്തിക- ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇത് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇതില്‍ കൂടുതല്‍ കുറവ് വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി പറഞ്ഞു.
തൊഴിലില്ലായ്മ കുറക്കുന്നതില്‍ സ്വകാര്യമേഖലക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. നിര്‍മാണ മേഖലയുള്‍പ്പെടെയുള്ള എണ്ണ ഇതര മേഖല മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിലവില്‍ 40 ശതമാനമാണ്. ഇത് 65 ശതമാനമായി ഉയര്‍ത്തുവാനുള്ള ശ്രമം നടന്ന് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2030 ഓടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.