
കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 13523 പേരാണ് നിലവില്‍ തൊഴിലില്ലാത്തവരായി ഉള്ളത്. ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടും തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞത് സ്വദേശിവത്കരണ നടപടികളുടെ ഫലപ്രാപ്തിയാണ് വിലയിരുത്തപ്പെടുന്നത്.
2013 ല്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി ഉദ്യോഗാര്‍ഥികളുടെ എണ്ണം 19,218 ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 13523 പേരാണ് നിലവില്‍ തൊഴിലില്ലാത്തവരായി ഉള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി പേര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടും തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞത് സ്വദേശിവല്‍ക്കരണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലാത്തവരില്‍ 61.95 ശതമാനവും പ്രൈമറി, ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം മാത്രമുള്ളവരോ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരോ ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.