
മസ്കത്ത്: ഒമാനില്‍ സ്വദേശി തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍. 11 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ അമ്പതിനായിരത്തോളം തൊഴില്‍ രഹിതരാണ് ജൂലൈ അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏറിയ പങ്കും ബിരുദധാരികള്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാനിലെ സര്‍വകലാശാലകളില്‍ ഓരോ വര്‍ഷവും എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ മേഖലയില്‍ ആവശ്യത്തിന് തൊഴില്‍ അവസരം ലഭ്യമാകാത്ത സാഹചര്യത്തില്‍ ലഭിക്കുന്ന ഏത് തലത്തിലുള്ള തൊഴിലും സ്വീകരിക്കാന്‍ അവര്‍ തയാറാകണമെന്നും തൊഴില്‍ വിദഗ്ധര്‍ പറയുന്നു.
സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്ന പദ്ധതികളിലെല്ലാം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.