സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണു ഹർജി സമർപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി/തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാർ ഹർജി നൽകി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണു ഹർജി സമർപ്പിച്ചിരിക്കുന്നത്.
വധശിക്ഷ റദ്ദാക്കുമ്പോൾ ഐപിസി 300- വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നു കാര്യവും ഐ.പി.സി 325-ാം വകുപ്പ് പരിഗണിക്കുന്ന കോടതി എന്തുകൊണ്ടാണ് 302-ാം വകുപ്പ് പരിഗണിക്കാത്തതെന്ന ചോദ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസില്‍ സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി ഹാജരാകുമെന്നാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.