വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഏഴു വര്‍ഷം തടവായാണ് ശിക്ഷയില്‍ ഇളവ് വരുത്തിയിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗോവിന്ദച്ചാമിക്ക് ഉടന്‍ പുറത്തിറങ്ങാന്‍ കഴിയില്ല. മറ്റു രണ്ടു കേസുകളില്‍ കൂടി ശിക്ഷ അനുഭവിക്കേണ്ടതിനാല്‍ സാധാരണ നിലയില്‍ 2022 ഒക്ടോബര്‍ മൂന്നിനു മാത്രമേ പുറത്തിറങ്ങാന്‍ കഴിയുവെന്നാണ് ലഭിക്കുന്ന വിവരം.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. എന്നാല്‍ ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.