
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇനിമുതല്‍ പിഴ ഈടാക്കും. ഏപ്രില്‍ ഒന്നുമുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കില്‍ പിഴ നല്‍കണം. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.
മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് മിനിമം ബാലന്‍സായി കാണേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്ധനഗരങ്ങളില് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൗണ്ടില്‍ വേണ്ടത്. അതേസമയം പിഴ ഈടാക്കുന്നത് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാണ്. മിനിമം ബാലന്‍സായി വേണ്ടതിലും 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാകും പിഴ.
50 ശതമാനത്തിനും 75 ശതമാനത്തിനും ഇടിയലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും സേവന നികുതിയുമാണ് പിഴ. കൂടാതെ ബാങ്ക് ബ്രാഞ്ചില്‍ മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തിയാല്‍ 50 രൂപ വീതം പിഴ ഈടാക്കുന്ന രീതി തുടരും. എന്നാല്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി എടുത്തുകളഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.