അസാധുവായ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായി അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയതോടെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു.
ന്യൂഡൽഹി: അസാധുവായ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായി അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയതോടെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. എസ്ബിഐയും എച്ച്‌ഡിഎഫ്സിയും ഐസിഐസിഐയും നിക്ഷേപങ്ങളുടെ പലിശ നേരിയ തോതിലാണു കുറച്ചിരിക്കുന്നത്.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ 0.15 ശതമാനമാണ് കുറവു വരുത്തിയത്. മറ്റുള്ളവ 0.25 ശതമാനവും. വായ്പാ നിരക്കുകളിലും ഇനി മാറ്റം വരും. എഫ്ഡിയിലും മറ്റും സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.