Currency

എസ്.ബി.ഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

സ്വന്തം ലേഖകന്‍Friday, October 13, 2017 12:51 pm

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകളുടെ കാലാവധി നീട്ടി. ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തുടര്‍ന്നുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഇടപാടുകാരും പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കണം.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവക്കുപുറമെ ഭാരതീയ മഹിള ബാങ്കടക്കം ആറ് ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. നേരത്തേ ഈ ബാങ്കുകളുടെ ചെക്കിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x