
ന്യൂഡല്‍ഹി: എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.
നേരത്തെ വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയായിരുന്നു ഒടുപിയുടെ അടിസ്ഥാനത്തില്‍ പണം പിന്‍വളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ട്ത്.
അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ ഒടിപി സംവിധാനം ഉണ്ടാവുന്നതല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.