Currency

ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ഓഫറുമായി എസ്ബിഐ

സ്വന്തം ലേഖകന്‍Monday, December 12, 2016 4:05 pm

ന്യൂഡല്‍ഹി: ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും എസ്.ബി.ഐ സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നു.എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് എസ്ബിഐയുടെ ഓഫര്‍. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് പിന്നാലെയാണ് വി.ആര്‍.എസ് പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്. 2017 മാര്‍ച്ചിന് മുമ്പ് ലയനനടപടികള്‍ എങ്ങനെയും പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.ബി.ഐ.

ലയനത്തോടെ എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം അധികമാവുമെന്ന് കണക്കുകൂട്ടലിലാണ് വിആര്‍എസ് പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്. 55 വയസോ 20 വര്‍ഷത്തെ സേവനകാലയളവോ ഉള്ളവര്‍ക്ക് സ്വയംവിരമിക്കലിന് അപേക്ഷിക്കാം. 60 വയസുവരെയുള്ള പ്രതിമാസ ശമ്പളത്തിന്റെ 50 ശതമാനം സ്വയം വിരമിക്കുന്നവര്‍ക്ക് എക്‌സ്‌ഗ്രേഷ്യോ ആയി നല്‍കും തുടങ്ങിയ വമ്പന്‍ പാക്കേജുകളാണ് വിരമിക്കുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. പരമാവധി രണ്ടരവര്‍ഷത്തെ ശമ്പളമാവും ഇത്തരത്തില്‍ ലഭിക്കുക. പെന്‍ഷന്‍ ഫണ്ട് നിയമപ്രകാരമുള്ള പെന്‍ഷനും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x