
ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000വും അര്‍ധ നഗരങ്ങളില്‍ 2000വും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ മിനിമം ബാലന്‍സായി വേണ്ടത്. ഈ തുക അക്കൗണ്ടുകളില്‍ ഇല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്.
കൂടാതെ എടിഎം ഇടപാടുകള്‍ക്കും പിഴ ഈടാക്കാന്‍ സ്വകാര്യ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. മാസത്തില്‍ നാല് തവണയില്‍ അധികമുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തെയും കേന്ദ്രം പിന്തുണച്ചില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.