Currency

എ.ടി.എം കാര്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ സ്വിച്ച് ഓണ്‍/ഓഫ് സംവിധാനവുമായി എസ്.ബി.ഐ

സ്വന്തം ലേഖകന്‍Sunday, December 4, 2016 8:06 am

മുംബൈ: എ.ടി.എം കാര്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ. എ.ടി.എം കാര്‍ഡ് സ്വിച്ച് ഓണ്‍/ഓഫ് എന്നതാണ് പുതിയ സംവിധാനത്തിന്റെ പേര്. എ.ടി.എം ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷ സംവിധാനവുമായി എസ്.ബി.ഐ രംഗത്തെത്തുന്നത്. പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. എസ്.ബി.ഐയുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്.ബി.ഐ ക്വുക്കിലൂടെയാണ് ഇത് സാധ്യമാവുക.

ഉപഭോക്താവിന് ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മിലെ പോയിന്റ് ഓഫ് സെയില്‍ സേവനം നിര്‍ത്തി വെക്കാം. ഇങ്ങനെ ചെയ്താല്‍ പിന്നെ ആ കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ഇതുപോലെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവും നിയന്ത്രിക്കാന്‍ സാധിക്കും. ഇകോമേഴ്‌സ് ഓപ്ഷന്‍ ഓഫാക്കിയാല്‍ ഓണ്‍ലൈനിലുടെയുള്ള ഇടപാടുകളൊന്നും നടക്കില്ല.

എസ്.ബി.ഐ ക്വുക്ക് ആപ്പ് പ്ലേ സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എകദേശം 10 ലക്ഷം ആളുകള്‍ പുതിയ ആപ്പ് ഉപയോഗിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x