എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക.
ന്യൂഡല്‍ഹി: എസ്ബിഐയുടെ ഓണ്‍ലൈന്‍ പണമിടപാടുകളുടെ സേവനനിരക്ക് കുറച്ചു. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലൈ 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.