Currency

എടിഎം ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്: തെറ്റായ സര്‍ക്കുലറെന്ന് എസ്ബിഐ

സ്വന്തം ലേഖകന്‍Thursday, May 11, 2017 8:07 pm

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം എസ്ബിഐ പിന്‍വലിച്ചു. പുതിയ തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ പിന്മാറ്റം. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മാസം നാല് പ്രാവശ്യം എടിഎം സൗജന്യ ഇടപാടിനുള്ള അനുവാദം തുടരും. നാല് ഇടപാട് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. എസ്ബിഐ ഉപഭോക്താവല്ലാത്ത ബഡ്ഡി കസ്റ്റമര്‍ക്ക് എടിഎം സര്‍വ്വീസ് ചാര്‍ജ് ബാധകമായിരിക്കും. എന്നാല്‍ മറ്റു സേവനങ്ങള്‍ക്കുളള സര്‍വ്വീസ് ചാര്‍ജ് തുടരും.

അതേസമയം സര്‍വ്വീസ് ചാര്‍ജ് സംബന്ധിച്ച് തെറ്റായ ഉത്തരവാണ് പുറത്ത് വന്നതെന്നാണ് എസ്ബിഐ നല്‍കുന്ന വിശദീകരണം. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രമായാണ് എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് ഇറക്കിയതെന്ന്് ബാങ്ക് അധികൃതര്‍ അറിയിച്ചു.

സേവിങ്സ് ബാങ്ക് അക്കൗണ്ടുടമകള്‍ ചെക്ക് ബുക്ക് ലഭിക്കുന്നതിന് ഇനി മുതല്‍ പണം നല്‍കേണ്ടി വരും. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുളള ചെക്ക് ബുക്കിന് 75 രൂപയും ഈടാക്കും. കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x