ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എസ്ബിഐ എഴുതി തള്ളിയതായി റിപ്പോർട്ട്. വായ്പാ കുടിശ്ശിക അടയ്ക്കാതെ രാജ്യം വിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ 1201 കോടി രൂപയും ഇത്തരത്തിൽ എഴുതിതള്ളിയതിൽ ഉൾപ്പെടുന്നു. കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് എഴുതി തള്ളിയത്.
ഇതിൽ 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ് ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. മല്യയുടെ കിംഗ് ഫിഷറിനു പുറമെ കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള കമ്പനികൾ. 2016 ജൂണ്‍ 30വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ കിട്ടാകടമായി എഴുതി തള്ളിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.