Currency

ഡാൻസ് ബാർ നർത്തകിമാർക്കു നേരെ പണമെറിയരുതെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻWednesday, August 31, 2016 12:11 pm

ഡാൻസ് ബാർ നർത്തകിമാർക്ക് നേരെ പണമെറിയുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ നേര്‍ക്ക് പണം വലിച്ചെറിയുന്നത് അവരുടെ മാന്യത,സംസ്കാരം,യോഗ്യത എന്നിവയ്ക്ക് എതിരെയുള്ള നടപടിയാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

ന്യൂഡൽഹി: ഡാൻസ് ബാർ നർത്തകിമാർക്ക് നേരെ പണമെറിയുന്നത്  അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകൾക്ക് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് ആറുമാസത്തെ സമയം അനുവദിച്ചുകൊണ്ട് നടത്തിയ ഉത്തരവിൽ ആണു സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്ത്രീകളുടെ നേര്‍ക്ക് പണം വലിച്ചെറിയുന്നത് അവരുടെ മാന്യത,സംസ്കാരം,യോഗ്യത എന്നിവയ്ക്ക് എതിരെയുള്ള നടപടിയാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഈ വര്‍ഷം ഏപ്രിലില്‍ മഹാരാഷ്ട്ര നിയമസഭ ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ പാസാക്കിയിരുന്നു. ഇത് സംബന്ധിച്ച കേസിലാണു സുപ്രീകോടതിയുടെ പരാമർശം.

പുതിയ വ്യവസ്ഥകൾ അനുസരിച്ച് ഡാൻസ് ബാറുകൾ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരിക്കണം. പ്രവർത്തന സമയം വൈകുന്നേരം ആറു മുതൽ പതിനൊന്നരവരെയാകണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ ഉടമകള്‍ അല്ലെങ്കില്‍ നടത്തിപ്പുകാര്‍ക്ക് നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x