Currency

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

സ്വന്തം ലേഖകന്‍Wednesday, March 14, 2018 12:23 pm

ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ആധാര്‍ കേസിലെ സുപ്രീം കോടതി വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ ഇനി അത്തരം സമയപരിധികള്‍ പാലിക്കപ്പെടേണ്ടതില്ല. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

നേരത്തെ 2018 മാര്‍ച്ച് 31വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം. തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സബ്സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x