Currency

കര്‍ണ്ണാടകയ്ക്ക് രൂക്ഷ വിമര്‍ശനം; 6 ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് സുപ്രീംകോടതി

Friday, September 30, 2016 5:52 pm

കർണ്ണാടക നീതിന്യായവ്യവസ്ഥയെ അവഹേളിക്കുകയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്നും വിധിച്ചു.

ന്യൂഡൽഹി: കാവേരി ജലതർക്കത്തിൽ കോടതിവിധി നടപ്പാക്കാത്ത കർണ്ണാടകയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കർണ്ണാടക നീതിന്യായവ്യവസ്ഥയെ അവഹേളിക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്നും ഉത്തരവിട്ടു.

ചൊവ്വാഴ്ചക്കകം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ ഉടനടി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഉത്തരവ് പുരപ്പെടുവിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x