Currency

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻWednesday, November 16, 2016 6:15 pm

സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം:സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന ഡിസംബര്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും : ശിശുവികസന പദ്ധതി ഓഫീസര്‍, തിരുവനന്തപുരം (അര്‍ബന്‍-1), സുബാഷ് നഗര്‍, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം – 695 008. ഫോണ്‍ : 0471 – 2464059.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x