തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിപ്രകാരം അപേക്ഷ നല്‍കുന്നതിനുള്ള തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ളസ്ടൂ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ 3000 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കും. ഒറ്റത്തവണയായി 5000 രൂപയാണ് നല്‍കുന്നത്.
2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ളസ്ടൂ പഠനം പൂര്‍ത്തിയാക്കിവരും എല്ലാ വിഷയത്തിലും എ പ്ളസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം അപേക്ഷകര്‍. വര്‍ഷിക വരുമാനം 1,20,000 രൂപയില്‍ താഴെയായിരിക്കണം. www.ksbcdc.com എന്ന വെബ്സൈറ്റ് മുഖാന്തിരം നവംബര്‍ 30നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ളസ്ടൂ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്ബര്‍ ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്), ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറു മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പ്പറേഷനില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതത് ജില്ലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.