ഇക്കഴിഞ്ഞ പ്‌ളസ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പ്‌ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുമായ 3000 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കും.
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ പ്‌ളസ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പ്‌ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (OBC) പെട്ടവരുമായ 3000 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കും.
ഒറ്റത്തവണയായി 5,000/- രൂപയാണ് സ്‌കോളര്‍ഷിപ്പ് . കുടുംബ വാര്‍ഷിക വരുമാനം 1,20,000/- രൂപയില്‍ താഴെയായിരിക്കണം. www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖാന്തരം നവംബര്‍ 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.