school fees for n fee app
തിരുവനന്തപുരം: സ്‌കൂള്‍ കോളജ് ഫീസ് അടയ്ക്കുന്നത് ലളിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന ഡിജിറ്റല്‍ പോര്‍ട്ടല്‍ എന്‍ഫീക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചാരമേറുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനമാണ് പെയ്‌മെന്റ് ഗേറ്റ്‌വെ സഹിതമുള്ള പ്ലാനറ്റ് ഫീ എന്ന കമ്പനി വികസിപ്പിച്ച എന്‍ഫീ. ഫീസടയ്ക്കാന്‍ സ്‌കൂളിലോ ബാങ്കിലോ പോകുകയോ ക്യൂ നില്‍ക്കുകയോ വേണ്ടെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം.
മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിന്‍ ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. ലോഗിന്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് മക്കളുടെ ഫീസിന്റെ വിവരങ്ങള്‍ ലഭിക്കും. ഫീസ് അടയ്‌ക്കേണ്ടതിന്റെ നിശ്ചിത തീയതിയ്ക്ക് മുമ്പായി രക്ഷിതാക്കള്‍ക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യും. കേരളത്തിലെ പ്രമുഖ സ്‌കൂളുകളുള്‍പ്പെടെ 45ല്‍ അധികം സ്‌കൂളുകള്‍ നിലവില്‍ ഫീസ് കൈകാര്യം ചെയ്യുന്നത് ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്.
അക്കൗണ്ടിങ്ങും പെയ്‌മെന്റും നടത്താമെന്നതാണ് എന്‍ഫീയുടെ സവിശേഷതകളിലൊന്ന്. എന്‍ഫീയില്‍ ലോഗിന്‍ ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി പെയ്‌മെന്റുകള്‍ സ്വീകരിക്കാവുന്നതാണ്. ഈ സംവിധാനം സ്‌കൂളുകള്‍ക്ക് സൗജന്യമായാണ് ലഭിക്കുന്നത്. അതേസമയം രക്ഷിതാക്കളില്‍ നിന്നും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ക്ക് പുറമെ ഓരോ ഇടപാടിനും 32 രൂപ ഈടാക്കും.
പണം അടയ്ക്കാനും സ്വീകരിക്കാനും രാജ്യത്തെ പ്രമുഖ രണ്ട് പെയ്‌മെന്റ് ഗേറ്റ്‌വെ കമ്പനികളുടെയും കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കിന്റെയും സേവനമാണ് ഉപയോഗിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.