സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കുന്ന 'സ്‌കൂള്‍ വിക്കി ' (www.schoolwiki.in) കേരളപ്പിറവി ദിനത്തില്‍ (നവംബര്‍ ഒന്നിന്) സജ്ജമാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കുന്ന ‘സ്‌കൂള്‍ വിക്കി ‘ (www.schoolwiki.in) കേരളപ്പിറവി ദിനത്തില്‍ (നവംബര്‍ ഒന്നിന്) സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയ ‘സ്‌കൂള്‍വിക്കി’ യുടെ സവിശേഷത.
ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതാത് സ്‌കൂളിന്റെ ചരിത്രവും സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്‌സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌കൂള്‍ വിക്കിയില്‍ നല്‍കാം. ഇതിന്റെ ഫലമായി എല്ലാ സ്‌കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ലാറ്റ്‌ഫോം ആയ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും.
കുട്ടികള്‍ അവര്‍ തയ്യാറാക്കുന്ന പഠന ഉള്‍പ്പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നും രൂപം കൊള്ളുന്ന പഠനവിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി ‘സ്‌കൂള്‍ പത്രം’, ‘നാടോടി വിജ്ഞാനകോശം’, ‘എന്റെ നാട്’ എന്നീ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകള്‍ സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാം.
കേരളത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളുടെയും വിശദാംശങ്ങള്‍ ഇത് വഴി ലഭ്യമാക്കാം. 2009 കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച സ്‌കൂള്‍വിക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്നു. ഇതാണ് മലയാളം വിക്കിപീഡിയാ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ സമഗ്രമായി പരിഷ്‌ക്കരിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കുന്നത്. വിക്കിമീഡിയ ഫൗേേണ്ടഷന്‍ തയാറാക്കിയ വിക്കിമീഡിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ വിക്കി തയാറാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.