ഇന്ത്യയുടേയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമായ സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ തിങ്കളാഴ്ച ഓസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറുമെന്ന് രേഖകള്‍ പുറത്തുവിട്ട പത്രമായ 'ദ് ഓസ്ട്രേലിയൻ'
ഓസ്ട്രേലിയ: ഇന്ത്യയുടേയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമായ സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ തിങ്കളാഴ്ച ഓസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറുമെന്ന് രേഖകള്‍ പുറത്തുവിട്ട പത്രമായ ‘ദ് ഓസ്ട്രേലിയൻ’. രേഖകള്‍ പുറത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നും ഓസ്ട്രേലിയ ഫ്രാന്‍സുമായി ഉണ്ടാക്കുന്ന മുങ്ങിക്കപ്പല്‍ ഉടമ്പടിക്ക് ഈ ഗതി വരരുതെന്നുമാണ് രേഖകള്‍ ശേഖരിച്ചതുകൊണ്ട് ഉദ്ദേശിച്ചതെന്നുമാണ് പത്രത്തിന്റെ വാദം.
രേഖകള്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാറിന് അറിയുന്നയാളാണ്. എന്നാല്‍ ഫ്രാന്‍സിനോ ഇന്ത്യയ്ക്കോ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറിയില്ലായിരുന്നുവെന്നും പത്രം പറയുന്നു. അതിനിടെ ഇന്നലെ വീണ്ടും പുതിയ രേഖകള്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്തര്‍വാഹിനിയുടെ സൗണ്ട് നാവിഗേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നത്.
ഇന്ത്യയുണ്ടാക്കിയ കരാറിന്റെ രഹസ്യം സൂക്ഷിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ലെന്നു സ്ഥാപിക്കലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പത്രം അവകാശപ്പെടുന്നു. ഓസ്ട്രേലിയ ഫ്രാന്‍സുമായി നടത്തുന്ന 50 ബില്യണ്‍ ഡോളറിന്റെ മുങ്ങിക്കപ്പല്‍ ഇടപാടുകൾക്ക് ഈ ഗതി വരരുതെന്നന്നും പത്രം മുന്നറിയിപ്പ് നൽകുന്നു. അതിനിടെ ചോര്‍ച്ച സംബന്ധിച്ച അന്വേഷണം പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ ജീവനക്കാരിലും സബ് കോണ്‍ട്രാക്ടര്‍മാരിലുമാണ് ഡി.സി.എന്‍.എസ് കേന്ദ്രീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.