കാന്‍ബറ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു.
എന്നാല്‍ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഇപ്പോള്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകള്‍, 1 ദശലക്ഷം സര്‍ജിക്കല്‍ മാസ്‌ക്, ഒരു ലക്ഷം ഗൂഗിള്‍സ്, ഒരു ലക്ഷം ജോഡി കൈയ്യുറകള്‍, 20000 ഫേയിസ് ഷീല്‍ഡുകള്‍ എന്നിവയും ഒസ്‌ട്രേലിയ അയക്കും.
അതേസമയം ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാറുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.