കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് തുടങ്ങും. ഇതിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെയും സുരക്ഷ ഏജന്‍സികളുടെയും സംയുക്ത പരിശോധന ആരംഭിച്ചത്.
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷപരിശോധനക്ക് തുടക്കമായി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിമാനത്താവള പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ സുരക്ഷപരിശോധന തുടങ്ങിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് തുടങ്ങും. ഇതിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെയും സുരക്ഷ ഏജന്‍സികളുടെയും സംയുക്ത പരിശോധന ആരംഭിച്ചത്. പരിശോധന ഇന്നും തുടരും.
വിമാനത്താവളത്തിലെ ടെര്‍മിനല്‍, റണ്‍വേ, ഏപ്രണ്‍ മേഖലകളും വിവിധ കെട്ടിടങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലുള്ള സംഘത്തിന്റെ വിലയിരുത്തലുകളും ആവശ്യമായ എന്തെങ്കിലും സജ്ജീകരണങ്ങള്‍ വേണമെങ്കില്‍ അവയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ ‘കിയാലി’ന് കൈമാറും.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, കസ്റ്റംസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര ഏജന്‍സികളാണ് സംയുക്ത പരിശോധന നടത്തുന്നത്. ബി.സി.എ.എസ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ശര്‍മ, ഇന്റലിജന്‍സ് ബ്യൂറോ റീജനല്‍ ഇന്‍സ്പെക്ടര്‍ എന്‍. രാജ്, കസ്റ്റംസ് അസി. കമീഷണര്‍ എം.കെ. വിജയകുമാര്‍, സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍ഡ് എം. ശശികാന്ത് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സംഘം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.