
മുംബൈ: ബാങ്കിങ് സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അടുത്ത മാസം അവസാനം വരെയെങ്കിലും കാത്തിരിക്കണം. ഫെബ്രുവരി ഒടുവിലോ മാര്‍ച്ച് ആദ്യമോ മാത്രമേ ബാങ്കിങ് സംവിധാനത്തില്‍ സാധാരണ നില കൈവരിക്കാനാവൂവെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു ബാങ്കുകളുടെ പ്രവര്‍ത്തനം താളംതെറ്റിയ പശ്ചാത്തലത്തിലാണ് അരുന്ധതി ഭട്ടാചാര്യയുടെ പ്രതികരണം. ഇപ്പോള്‍ ലഭിച്ചിട്ടുള്ള നിക്ഷേപത്തില്‍ 40 ശതമാനം വരെ പിന്‍വലിക്കപ്പെടില്ലെന്നാണു നിഗമനം. ഈ തുക വായ്പയായി നല്‍കാന്‍ പുതിയ നയം ആവശ്യമാണ്. വായ്പകളുടെ പലിശ കുറയുമ്പോള്‍, നിക്ഷേപങ്ങളുടെ പലിശയെക്കുറിച്ചും പുനരാലോചന വേണ്ടിവരുമെന്ന് അരുന്ധതി സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.