
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജീവന്‍രക്ഷാ മരുന്ന് ഗള്‍ഫില്‍ എത്തിക്കാന്‍ ഡിഎച്ച്എല്‍ കമ്പനിയുമായി നോര്‍ക്ക കരാര്‍ ഒപ്പിട്ടു. 2 ദിവസത്തിനകം പദ്ധതി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ അറിയിച്ചു. സേവനം ഉപയോഗപ്പെടുത്തുന്നതിനായി 8422930000 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കണം. കൊറിയര്‍ കമ്പനി മൊബൈലിലേക്ക് ലിങ്ക് അയയ്ക്കും.
ലിങ്കില്‍ പ്രദേശത്തിന്റെ പിന്‍കോഡ് നല്‍കണം. ഉടന്‍ തൊട്ടടുത്തുള്ള കൊറിയര്‍ കമ്പനിയുടെ ഓഫീസിന്റെ വിവരങ്ങള്‍ അറിയിക്കും. ഇന്റര്‍നാഷനല്‍ കൊറിയര്‍ അയ്ക്കുമ്പോള്‍ MIN20 എന്ന കോഡ് നല്‍കണം. 20 % കിഴിവും ലഭിക്കും. മരുന്നുകളുടെ സ്വാഭാവം പ്രത്യേകം അറിയിക്കണം. മരുന്ന് അയയ്ക്കുന്ന ആളുടെ തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ് കോപ്പി) ഡോക്ടറുടെ കുറിപ്പടി, മരുന്നു വാങ്ങിയ ബില്‍ എന്നിവയും നല്‍കണം. ആവശ്യമായ പണവും നല്‍കണം. മരുന്ന് ഗള്‍ഫില്‍ എത്തിയാല്‍ അധികൃതര്‍ വിവരം അയച്ചയാളെ അറിയിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.