വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ട്രെയിന്‍ വീലുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ തേടുകയാണ് റെയില്‍വേ. കോച്ചുകളിലെയും ട്രാക്കുകളിലെയും അറ്റകുറ്റപ്പണിയും അപകടസാധ്യതകളും കൃത്യസമയത്ത് കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലുള്ള സെന്‍സര്‍ ഘടിപ്പിക്കാനാണ് ഉദ്ദേശ്യം.
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടം തടയാന്‍ പുതിയ സാങ്കേതിക വിദ്യ തേടി റെയില്‍വേ. വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ട്രെയിന്‍ വീലുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ തേടുകയാണ് റെയില്‍വേ. കോച്ചുകളിലെയും ട്രാക്കുകളിലെയും അറ്റകുറ്റപ്പണിയും അപകടസാധ്യതകളും കൃത്യസമയത്ത് കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലുള്ള സെന്‍സര്‍ ഘടിപ്പിക്കാനാണ് ഉദ്ദേശ്യം.
ഈ സെന്‍സര്‍ സംവിധാനം നടപ്പാക്കുന്നതിന് 113 കോടി രൂപ റെയില്‍വേ വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്കായുള്ള ആഗോള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. ട്രെയിന്‍ പാളം തെറ്റല്‍ ഉള്‍പ്പെടെ അപകട സാധ്യതകള്‍ സെന്‍സര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.