
ന്യൂഡല്‍ഹി: റെസ്റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ല, ഉപഭോക്താക്കള്‍ വേണമെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെങ്കിലും അത് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.